കഥച്ചെപ്പ്‌

Put your Google adsense code here.

Monday, January 30, 2012

അലഞ്ഞുതിരിയല്‍

ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലുഷൂണിന്റെ 'Wandering'
എന്ന കഥാസമാഹാരത്തിലെ 11 കഥകളിലെ സാഹിത്യവും സംസ്കാരവുമാണ് പി.കെ.സുധി 'അലഞ്ഞുതിരിയല്‍'ലില്‍ വായനക്കാരന് നല്‍കുന്നത്.മനസ്സില്‍ തുളുമ്പിയത് അതേ വിധത്തിലെഴുതുന്നതാണ് യഥാര്‍ഥകല എന്നു പറയുന്ന ലൂഷൂണിന്റെ കഥകളുടെ വിവര്‍ത്തനം
വായനയെ ക്ഷണിക്കുന്നു
http://www.kilithattu.blogspot.in/2012/01/blog-post_26.html

0 Comments:

Monday, July 18, 2011

രുചിമാറ്റം


അജുംദാ ഇത്തവണ ഓണംകൂടാനെത്തുമെന്നവള്‍ക്ക്‌ തീര്‍ച്ചയായി.
എല്ലാം വിശദമായിട്ട്‌ അവള്‍ വിളിച്ചുപറഞ്ഞു. അയാളെല്ലാം മൂളിക്കേട്ടു.


രുചിമാറ്റം കഥ തുടര്‍ന്നു വായിക്കുക

http://www.janayugomonline.com/php/newsDetails.php?nid=90445

0 Comments:

Monday, June 20, 2011

ഓടിക്കൊണ്ടിരിക്കുന്ന ടോട്ടോച്ചാന്‍

അധ്യാപക പരിശീലനകേന്ദ്രത്തിലെ ഗ്രന്ഥവിചാരിപ്പുകാരന്‍- ബി.എഡ്‌.കോളെജിലെ ലൈബ്രേറിയന്‍ തല്‍ക്കാലം അങ്ങനെയൊന്നു വേഷം മാറിക്കോട്ടെ- പുസ്‌തകോര്‍മ്മകള്‍ ആവണമല്ലോ അവതരിപ്പിേക്കണ്ടത്‌. അക്കൂട്ടത്തിലൊരെണ്ണം നമ്മുടെ ടോട്ടോച്ചാനുമായി ബന്ധപ്പെട്ടതാണ്‌.
ടോട്ടോച്ചാന്‍ വായിക്കാന്‍ തരട്ടെ? ഓരോ വര്‍ഷവും പുതിയ ബാച്ച്‌ ബി.എഡ്‌. ക്ലാസ്സു തുടങ്ങിയാല്‍ കുട്ടികളോട്‌ ഞാന്‍ ചോദിക്കും.
ടോട്ടോച്ചായനോ? കഥ? നോവല്‍? ഫിക്ഷന്‍ വായിക്കുന്നതിലെ പരമപുച്ഛം ശുദ്ധശാസ്‌ത്ര/ സാമൂഹ്യശാസ്‌ത്ര വിഭാഗം കുട്ടികളുടെ മുഖത്ത്‌ പെട്ടെന്നു തന്നെ തെളിയും (സയന്‍സ്‌ പിള്ള മനസ്സില്‍ കള്ളമില്ലെന്നല്ലേ പ്രമാണം തന്നെ). ഞങ്ങളിതെത്ര കണ്ടിരിക്കുന്നു? ലിറ്ററേച്ചറുകാര്‍ ഒന്നും മിണ്ടില്ല. വിയോജന വികാരം മനസ്സില്‍ അടക്കിവയ്‌ക്കും.
ആന്റണി, മംഗള, ശിവരാജ, അഗര്‍വാളാദി ബി.എഡ്‌. ഗൈഡഴുത്തു പ്രവരന്മാരുടെ അഡ്‌വാന്‍സ്‌്‌്‌ഡ്‌്‌ എഡ്യൂക്കേഷണല്‍ സൈക്കോളജി, എഡ്യൂക്കേഷന്‍ ടെക്‌നോളജി ഗണങ്ങളിലെ കനപ്പെട്ട ഉല്‍പ്പങ്ങള്‍ തെരയുന്നതിന്നിടയിലാണ്‌ ഞാനീ പാവപ്പെട്ട `ജനാലയ്‌ക്കരുകിലെ വികൃതിക്കുട്ടിയെ' (വിദ്യാഭ്യാസ രംഗത്തെ ശിശുപക്ഷ സമീപനങ്ങളെ ചൂണ്ടുന്ന ഒരു സുപ്രധാന പുസ്‌തകമാണ്‌ ടോട്ടോച്ചാന്‍. തെത്സുകോ കുറോയാനഗി എഴുതി അന്‍വര്‍ വിവര്‍ത്തനം ചെയ്‌ത്‌ എന്‍.ബി.റ്റി. പ്രസിദ്ധീകരിച്ചതാണ്‌ ടോട്ടോച്ചാന്‍: ജനാലയ്‌ക്കരുകിലെ വികൃതിക്കുട്ടി) വായനാസമക്ഷം അവതരിപ്പിച്ചത്‌. ഭാവിയിലെ കുട്ടികളെ പഠിപ്പിക്കുവരല്ലെ! ക്ലാസ്സില്‍ അടങ്ങിയിരിക്കാനാവാതെ പോകുന്ന കുട്ടികളുടെ മനസ്സ്‌ ഇവരൊന്നറിയട്ടെ. പാഠപുസ്‌തകത്തില്‍ കാണാത്ത ഇത്തരം അനുഭവങ്ങള്‍ അവരെ നല്ല ചിന്തകള്‍ക്ക്‌ ഉടമകളാക്കട്ടെ! ഇതൊക്കെ വായിച്ച ശേഷമാവണമല്ലോ എനിക്ക്‌ അവരുടെമുന്നില്‍ `താങ്ങ'്‌ ആവുന്ന വിദ്യാഭ്യാസമൊക്കെ അവതരിപ്പിക്കാനുള്ളത്‌.
ടോട്ടോച്ചാനെ കുറിച്ച്‌ കേട്ടപാടെ മുഖം കോട്ടുന്നവരുണ്ട്‌.
പുസ്‌തകക്കവറിലെ ടോട്ടോയുടെ വികൃതിപുരണ്ട ചിത്രം കണ്ട്‌ മുഖം തിരിച്ചവര്‍.
യ്യോ. ഇതുമുഴുവന്‍ എഡ്യൂക്കേഷന്‍ സൈക്കോളജിയാണ്‌. ഇതു വായിക്കാതെന്തു ബി.എഡ്‌. പഠിത്തം?
ഞാന്‍ അറ്റകൈ പ്രയോഗം നടത്തും.
അതുകേട്ടപാടേ പുസ്‌തകത്തെ കൈപ്പറ്റാന്‍ ചിലര്‍ ഒരു നിമിഷ സൗമനസ്യം കാണിക്കും. വേഗത്തിലൊന്നു മറിച്ചുനോക്കും. സംഗതി നോവലാണെന്നു കാണുമ്പോള്‍ പ്രഖ്യാപിക്കും. കഥാപുസ്‌തകമൊക്കെ വായിക്കാന്‍ നേരമില്ല സാര്‍.
പുസ്‌തം വായിക്കാന്‍ നേരമില്ലെന്നു പറയുന്നത്‌ ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതു പോലെയാണെന്ന്‌ ജോസഫ്‌ സ്റ്റാന്‍ലിന്‍ പറഞ്ഞിട്ടുണ്ട്‌. ടിയാന്റെ പേരുപറഞ്ഞത്‌ അവരെയൊന്നു പേടിപ്പിക്കാന്‍ തന്നെയാണ്‌.
യ്യോടി. ഇയാളിത്രയും വാചകമടിച്ചതല്ലേ! ഞാനിതൊന്ന്‌ പരീക്ഷിക്കാന്‍ പോകുകയാണ്‌. പുസ്‌തം വേണ്ടെന്നു പറഞ്ഞവളുടെ കൂട്ടുകാരി ടോട്ടോയെ കൈയിലെടുത്തു. അതെ. വായനക്കാരി തന്നെ മറ്റെവിടെയും പോലെ ലൈബ്രറികളിലും ഇപ്പോള്‍ `കാര'ന്മാര്‍ വരുന്നതേയില്ല.
കൊമ്പിച്ച ടീച്ചറായിട്ടും എനിക്കിതുവരെ ടോട്ടോച്ചാന്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. അന്നു കിട്ടിയപ്പോള്‍ ഒഴിവാക്കേണ്ടിയിരുന്നില്ല. ഭാവിയില്‍ നീ ദുഃഖിക്കും. നോക്കിക്കോ.
ടോട്ടോച്ചാനെന്ന കുസൃതിയെ കൈപ്പറ്റാന്‍ വിസമ്മതിച്ചവളെ ഞാനൊന്നുകൂടി വിരട്ടാന്‍.... അതുകേള്‍ക്കെ അവളുടെ മുഖത്ത്‌ പരമപുച്ഛം ഒന്നുകൂടി മിന്നലടിക്കും.
വായനയ്‌ക്കു ശേഷം തിരിച്ചിവളെ കൊണ്ടുവരുമ്പോള്‍ അടുത്തുകൈപ്പറ്റാന്‍ യോഗ്യനായ ഒരു വായനക്കാരനെ കൂടെ കൊണ്ടുവരണേയെന്ന്‌ രജിസ്റ്ററിലെഴുതി ടോട്ടോച്ചാനുമായി പോയവളെ ഞാനോര്‍മ്മിപ്പിക്കും.
അങ്ങനെയങ്ങനെ ഒരു ബാച്ചിലേയ്‌ക്ക്‌ ടോട്ടോച്ചാനെ കടത്തിവിടുന്നതില്‍ ഞാന്‍ വിജയിക്കും. നമ്മുടെ `ജനാലയ്‌ക്കരുകിലെ വികൃതിക്കു`ി' ഹോസ്റ്റലിലേയ്‌ക്കാണ്‌ പോയതെങ്കില്‍ അവള്‍ക്കവിടെ അടങ്ങിയിരിക്കാനാവില്ല. അനവധി കരങ്ങളേറി വികൃതിക്കുട്ടി മുറികളില്‍ നിന്നും മുറികളിലേയ്‌ക്ക്‌ സഞ്ചരിച്ചു കൊണ്ടിരിക്കും. കുട്ടികള്‍ക്ക്‌ ടോട്ടോച്ചാനെ താഴെ വയ്‌ക്കാന്‍ തോന്നുകയില്ല. പലപ്പോഴും ഡ്യുഡേറ്റൊക്കെ കഴിഞ്ഞാണവള്‍ തിരിച്ചെത്തുന്നത്‌.
ടോട്ടോച്ചാന്‍ എത്തിയാലുടന്‍ അടുത്ത വായനക്കാരനെ കണ്ണാല്‍ ഞാന്‍ പരതും. പഴയ ഡയലോഗുകള്‍ ഒരു തവണ കൂടി ആവര്‍ത്തിച്ചാല്‍ മാത്രമേ അവളെ അടുത്തയാളിനൊപ്പം പിന്നെയും ഇറക്കിവിടാനാവൂ. അങ്ങനെയങ്ങനെ വികൃതിക്കുട്ടിക്ക്‌ ഒരിക്കലും ഷെല്‍ഫില്‍ അടങ്ങിയിരിക്കാന്‍ കഴിയാറില്ല. അവര്‍ കുട്ടികള്‍ക്ക്‌ പരിചിതയാകുന്നു. പലരുടേയും മനസ്സില്‍ കുടിവയ്‌ക്കുന്നു.
സര്‍. ടോട്ടോച്ചാന്‍ തിരിച്ചെത്തിയോ?
എനിക്ക്‌ വായിക്കാന്‍ ആ പുസ്‌തകത്തെ ഒന്നു മാറ്റി വയ്‌ക്കാമോ?
ടോട്ടോച്ചാനെ അറിയാനുള്ള കൊതിപൂണ്ട അനേ്വഷണങ്ങളായി. കഴിഞ്ഞ മൂന്നാലു വര്‍ഷങ്ങളായി അങ്ങനെ ടോട്ടോച്ചാന്‌ ഒരിക്കലും കോളെജു ലൈബ്രറിയില്‍ അടിങ്ങിയിരിക്കാനായിട്ടില്ല. നൂറിലധികം പേര്‍ അവളെ സ്വന്തം പേരിലെഴുതി വായിച്ചു. കണക്കില്ലാതെ കൈമറിഞ്ഞത്‌ അതിലുമെത്രയോ ഇരട്ടിയാണ്‌.
ഈ ലോകത്തവതരിക്കുന്ന എല്ലാ പുസ്‌തകങ്ങള്‍ക്കും അത്തരത്തില്‍ വായനക്കാരുണ്ടായിരുന്നെങ്കില്‍! (Every book its reader. ഭാരതീയ ഗ്രന്ഥാലയ ശാസ്‌ത്രകുലപതി ഡോ. എസ്‌. ആര്‍. രംഗനാഥന്റെ പഞ്ചലൈബ്രറി നിയമങ്ങളിലെ മൂന്നാമത്തേത്‌ അങ്ങനെയാണ്‌ പുസ്‌തങ്ങളുടെ ഉപയോഗക്ഷമതയെ വിവക്ഷിക്കുന്നത്‌.)
അദ്ധ്യാപകര്‍ കേന്ദ്രകഥാപാത്രമായി വരുന്ന വിഗ്‌ദറോവയുടെ ഒരു സ്‌കൂള്‍ ടീച്ചറുടെ ഡയറി (വിവ. ടി. എസ്‌. നമ്പൂതിരി), ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്നിവയും ടോട്ടോച്ചാനെ പിന്തുടര്‍ന്ന്‌ കുട്ടികള്‍ക്ക്‌ പ്രിയപ്പെട്ടവരാകുന്നു. ജീവിതം പൂരിപ്പിക്കാന്‍ ഫിക്ഷനും വായനയ്‌ക്കുമുള്ള പങ്ക്‌ അവര്‍ കണ്ടെത്തുന്നു. അവരുടെ വായന പതിയെ ഇംഗ്ലീഷ്‌ വിഭാഗത്തിലേയ്‌ക്ക്‌ നീങ്ങുന്നു.
ടോട്ടോച്ചാനെടുക്കട്ടെ?
പതിവ്‌ പരിപാടി ഞാന്‍ എം.എഡ.്‌ പഠിക്കാനെത്തിയ ബിന്ദുവിന്‌ മുന്നിലെടുത്തു.
വിദ്യാഭ്യാഖ്യായിക ഗണത്തില്‍പ്പെടുന്ന ആദ്യാധ്യാപകന്‍ (ചിംഗിസ്‌ ഐത്മതോവ്‌. വിവ. കിളിരൂര്‍ രാധാകൃഷ്‌ണന്‍. എന്‍.ബി.റ്റി), ടീച്ചര്‍ (സില്‍വിയ ആസ്റ്റണ്‍ വാര്‍നര്‍. പുന. ഏ. കെ. മൊയ്‌തിന്‍. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌), ദിവാസ്വപ്‌നം (ഗിജുഭായി ബധേക പരി. എം. ദിവാകരന്‍ നായര്‍. എന്‍.ബി.റ്റി) എന്നീ പുസ്‌തകങ്ങള്‍ സ്വന്തം ശേഖരത്തില്‍ നിന്നും വായിക്കാന്‍ കൊണ്ടുതന്നെന്റെ ലൈബ്രേറിയന്‍ ഗര്‍വ്വിനെ ബിന്ദു ഞെട്ടിച്ചു കളഞ്ഞു.

വാല്‍ക്കഷണം: 2005 ബാച്ചിലെ കൈകസി കോഴ്‌സ്‌ കഴിഞ്ഞ്‌ എന്നൊക്കെ കോളെജില്‍ വന്നിട്ടുണ്ടോ അന്നൊക്കെ ലൈബ്രറിയില്‍ എത്തിയിരുന്നു.
"സര്‍. എന്റെ ലൈബ്രറി രജിസ്റ്റര്‍ ഒന്നു കാണിക്കൂ."
താന്‍ വായിച്ച പുസ്‌തകങ്ങളുടെ ഓര്‍മ്മ പുതുക്കാനാവാതെ കൈകസിക്ക്‌ കോളെജില്‍ നിന്നു മടങ്ങാനാവില്ല. അതും പുസ്‌തകങ്ങളുമായി ബന്ധിതമായ നല്ല ഓര്‍മ്മയാണ്‌.

0 Comments:

Wednesday, June 15, 2011

നാനോവിഷം

നാനോവിഷം

പുതുവീടിനും കാറിനും ലോണടച്ചശേഷമുള്ള മിച്ചം പോക്കറ്റു കാണെ ഭാര്യ പറഞ്ഞു.
നമുക്കൊരു നാനോകൂടി വേണം.
നിങ്ങള്‍ വണ്ടിയെടുത്തു പോയാല്‍പ്പിന്നെ ഷെഡില്‍ മൂധേവി കേറിയതുപോലെ. എന്തായാലും മൂക്കറ്റം കടമായി.
നാനോവിന്‌ കുഞ്ഞടവ്‌ മതിയല്ലോ!
ഒന്നു ബുക്കുചെയ്യുന്നേ! പ്ലീസ്‌!
റെഡി. റെഡി.
കൂട്ടവിഷം കഴിക്കാന്‍ ഞങ്ങളും ഒരുങ്ങി.
കുട്ടികള്‍ കോറസ്സായി.

2 Comments:

Friday, January 28, 2011

ത്രുടി'യിലെ കാലം

വായനയെ ക്ഷണിക്കുന്നു

http://www.kilithattu.blogspot.com/

1 Comments:

Monday, October 4, 2010

ചതുരഗിരി നെറുക

വൈവിധ്യമാര്‍ന്ന സന്ദര്‍ശനകേന്ദ്രങ്ങളാല്‍ സഹ്യാദ്രിയുടെ തമിഴ്‌നാടന്‍ ഭാഗങ്ങളും സമ്പന്നമാണ്.
തമിഴകത്തെ വിരുദുനഗര്‍ ജില്ലയിലെ ചതുരഗിരിയും ഊര്‍ജദായിനിയെന്നൊറ്റ വാക്കില്‍ പറയാം. പേശികള്‍ തൊട്ടെടുക്കുന്ന മലകയറ്റ ക്ലേശം മനോബലമായി ഇവിടെ പരിവര്‍ത്തനം ചെയ്യപ്പെടുന്നു. സഹചാരികളായ വയോജനങ്ങള്‍ കിതയ്ക്കുന്നത് പുണ്യനിറവിന്. ശൈവ ഭക്തരല്ലാത്തവരെ കാനനപ്രകൃതിയും ട്രക്കിംഗിലെ ഉഷ്ണസഞ്ചാരാനുഭൂതിയും മാടിവിളിക്കുന്നു. നമ്മുടെ അഗസ്ത്യനിരകളുടെ കുഞ്ഞു പതിപ്പാണ് ചതുരഗിരി. അതിനാല്‍ വനാനുഭവങ്ങള്‍ക്ക് ആനുപാതിക ചുരുക്കവുമുണ്ട്.
അതിരാവിലെയായിരുന്നു യാത്രാ തുടക്കം. ഉറക്കച്ചടവുള്ള പയണികളില്‍ നിന്നും വിരുദുനഗര്‍ ബസ്സ്റ്റാന്‍ഡ് മുക്തമാകുന്നതേയുള്ളു. വജ്രയിരിപ്പിലേക്കുള്ള ബസിനെ കാമരാജിന്റെ സ്മൃതിച്ചിത്രങ്ങള്‍ പേറുന്ന നഗരച്ചുവരുകള്‍ ഗ്രാമവഴിയിലേക്ക് തള്ളിവിട്ടു. കാലദൈര്‍ഘ്യമില്ലാത്ത ഉണക്കിന്റെ പിടിയിലാണ്ട മണ്ണിന് പശിമരഹിതഭാവം. സഹ്യാദ്രിക്കപ്പുറത്ത് കര്‍ക്കിടകം തിമിര്‍ക്കുമ്പോഴാണ് ഇവിടെയീ ഉഷാറുകേട്.
പടിഞ്ഞാറു നിന്നും മുന്നിലേയ്‌ക്കോടി വരുന്ന മലനിരകളെ ഇരുകണ്ണുകളും വാരിയെടുത്തു. അവ തെളിഞ്ഞും തിളങ്ങിയും സ്വയം പ്രദര്‍ശനാര്‍ത്ഥം മുന്നോട്ടുവന്നുകൊണ്ടിരുന്നു. കിഴക്കുനിന്നും പലവിതാനങ്ങളില്‍ ചിന്തുന്ന സൂര്യാകാശം. കണ്‍, സ്മൃതി കോശങ്ങളവയെ പല പാകത്തിലുള്ള മണല്‍ക്കൂമ്പാരങ്ങളാക്കി തരംതിരിച്ചു കാണിച്ചു. വാഹനവേഗാനുസരണം പച്ചയുടെ വൈവിധ്യങ്ങള്‍ മാമലകള്‍ അണിഞ്ഞുകൊണ്ടിരുന്നു. കാനനനിരകള്‍ക്കു മുകളില്‍ വട്ടമിടുന്ന കരിമേഖ സാന്നിധ്യം കേരളത്തെ അമ്പാടെ വലിച്ചു പുതപ്പിച്ചു കോടക്കാറിന്റെ സമ്പന്ന ഛായമുണര്‍ത്തി.
മലവിരലുകള്‍
മഹാ(ക)രാജപുരം നാല്‍ക്കവല കടന്നാല്‍ നിവര്‍ത്തി മണ്ണില്‍ ചേര്‍ത്തുവച്ച കൈപ്പത്തിപോലെ മലമടക്കുകള്‍ ഇരുഭാഗക്കാഴ്ചകളില്‍ നിലയുറപ്പിച്ചു. നമ്മുടെ മലനാടിന്റെ രൂപഭാവങ്ങള്‍ മനസില്‍ തുളുമ്പുന്നു. വഴികളെന്തേ മാമലനാട്ടിലെപ്പോലെ ഏറ്റം വലിക്കു തുടങ്ങാത്തത്? അപാരസമതലം കൂസലെന്യേ, ഒറ്റയടിക്ക് അടിവാരത്തു ചെന്നുകയറാനാണ് സാധ്യത. പെയ്‌തൊഴിയാതെ കരിങ്കുട പിടിച്ചു നില്‍പ്പായി ആകാശം. ''മാരിവരാതെ'', സര്‍വ്വമാമരങ്ങളും കുമ്പിട്ടു നിന്നു. ആകെപ്പാടെ ഒരു പ്രകാശരഹിതാവസ്ഥ.
ചതുരഗിരിയാത്രയിലെ അവസാന പട്ടണമാണ് വജ്രാപ്പ്(വജ്രയിരിപ്പ്, ംമൃേമു). ശ്രീവല്ലിപുത്തൂരില്‍ നിന്നും വരുന്നവര്‍ക്ക് ഈ താവളം കടന്നുവേണം അടിവാരത്തിലെത്താന്‍. താണിപ്പാറയിലേക്ക് വഴി തിരിഞ്ഞപ്പോള്‍ തന്നെ വൃക്ഷജാലം ഇടിച്ചുകയറി മായാജാലം കാണിച്ചുതുടങ്ങി. വഴിയില്‍ പേരമരത്തോട്ടങ്ങള്‍. ചരിഞ്ഞുവരുന്ന മലഞ്ചരിവ്, പ്രകൃതിമാറുന്നു. ഭൂമിശാസ്ത്ര അറിവുകള്‍ നിരത്തിവച്ചുകൊണ്ട് കാഴ്ചകളില്‍ പരതി. പതിയെ വീഥി ഉന്നതിയിലേക്ക് ചാഞ്ഞുകിതച്ചു.
ഇനിയുള്ള വനയാത്രയ്ക്ക് കുടിവെള്ളമുള്‍പ്പെടെ മുന്‍കരുതലുകളെടുക്കാനുള്ള അവസാന താവളമാണ് താണിപ്പാറ. വരുംവാരത്തിലെ ആടി അമാവാസി - നമ്മുടെ കര്‍ക്കിടക വാവ് - ഉത്സവ ഒരുക്കത്തിന്റെ ധൃതിയിലാണ് താണുപ്പാറ. നാനാദിക്കില്‍ നിന്നും വന്നുകൂടുന്ന ഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള താവളങ്ങളൊരുക്കല്‍, അമ്പലച്ചുവരിലെ ചായമിടല്‍, അട്ടിവച്ച തേങ്ങാച്ചുമടുകള്‍........താണിപ്പാറ ആരെയും ശ്രദ്ധിക്കാനുള്ള ഭാവത്തിലായിരുന്നില്ല.
കയറ്റം കിതയ്ക്കുന്നു
മലനിരകളും പ്രാന്തങ്ങളും വേനല്‍പ്പിടിയിലാണ്. നദി തീര്‍ത്തുമൊരു മണല്‍ക്കൂമ്പാരം. (അധിക ബാധ്യതയില്ലാതെ ശുദ്ധമണല്‍ ദര്‍ശനം). മഴക്കാലമാണെങ്കില്‍ നദി മുറിച്ചുകടക്കാന്‍ അതിജാഗ്രതവേണ്ടി വരുമെന്നും പ്രകൃതി സൂചനകള്‍. കുതിരയൂറ്റും വഴക്കുപാറയും കടന്നാല്‍ നടപ്പാത കഠിനമാകുന്നു. ആകാശത്തില്‍ നിന്നും ഉരുക്കിയിറക്കിയ പാറക്കെട്ടിന്റെ ബ്രഹത്‌രൂപങ്ങള്‍. അവയ്ക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയ തണ്ണിയില്ലാ നദിപ്പാട്. കരിമ്പാറ ഇടുക്കില്‍ കാറ്റ് വരണ്ടു കിടക്കുന്നു. ഉയരങ്ങളിലേക്ക് കാലുകള്‍ വലിച്ചുവച്ച് കിതച്ചുകയറുമ്പോള്‍ അത്യുന്നതയിലെ മരച്ചില്ലകളില്‍ കാറ്റുകുലുക്കികളിക്കുന്നതിന്റെ ചിലമ്പിച്ച മുഴക്കം. പാറച്ചെരിവുകളില്‍ ഒരുപിടി മണ്ണില്‍ എങ്ങനെയാണ് മരങ്ങള്‍ വേരുകളാഴ്ത്തി പടര്‍ന്നിരിക്കുന്നത്?
മുകളിലെ സുന്ദരലിംഗം സന്ദനലിംഗം സന്നിധികളിലേയ്ക്കുള്ള തേങ്ങച്ചുമടുകള്‍ ജീവിതപ്പാടിന്റെ പേശിബലത്തെ കാണിച്ചു. (80 നാളികേരങ്ങളുള്ള ഒരു ചുമടിന് 150 രൂപയാണ് ചമുട്ടുകൂലി). പുലരും മുമ്പേ തേങ്ങാച്ചാക്കുമായി പോയവര്‍ അരയില്‍ കുത്തിവച്ച ടോര്‍ച്ചുകളുമായി മലയിറങ്ങുന്നു. അരച്ചുമടെടുത്തിട്ടും അമ്മമാരും കുമാരിമാരും കഷ്ടപ്പാടു വഴിയില്‍ തളര്‍ന്നിരിക്കുന്നു. വഴിയോരത്തെ ഇത്തിരി നിരപ്പില്‍ കച്ചവടസ്ഥാനമുറപ്പിക്കാന്‍ അധ്വാനിക്കുന്ന മറ്റൊരുകൂട്ടം.
മുട്ടുശാന്തികേന്ദ്രങ്ങള്‍
വഴിയോരത്തെ പാറയുച്ചിയിലെ 'കാലിക്കുളമ്പടയാള'ത്തില്‍ ദര്‍ശനശ്രദ്ധ തിരിക്കാന്‍ മഞ്ഞളും കുങ്കുമവും വാരിപ്പൂശിയിരിക്കുന്നു. ഭാഗ്യം! കാണിക്കവഞ്ചിയില്ല. കോരക്കാര്‍ ഗുഹ. ഞാവലൂറ്റിന്നടുത്തെ സ്വാമിവിഗ്രഹങ്ങള്‍ എന്നിവയും നടവഴിയില്‍ ഭക്തപരവശര്‍ക്കുള്ള മുട്ടുശാന്തി കേന്ദ്രങ്ങളാണ്.
കോരതര്‍ എന്ന സിദ്ധര്‍ താഴെ ഗുഹയിലിരുന്നാണ് ധ്യാനിച്ചതും പളനിയിലെ വിഗ്രഹക്കൂട്ടൊരുക്കിയതും. ദര്‍ശനം നടത്തിപ്പോരാം. വറ്റിയ നദീതടത്തിന്റെ ആഴത്തിലേയ്ക്ക് ഭക്തരെ തെളിക്കാന്‍, നിയോഗിതന്‍ ഒരല്‍പം കഥ പറഞ്ഞു. വ്യവസായത്തിന്റെ ആദ്യചുവടുകള്‍.
ഞാവലൂറ്റ്. അടുത്തുള്ള ഒരു പുളിമരം. കുഞ്ഞുകുട്ടികളുള്‍പ്പെടെ മന്തിക്കുലകള്‍ മാതിരി കുരങ്ങന്മാര്‍ അതിന്റെ ചില്ലയില്‍ വട്ടം തൂങ്ങി. ഞാവലൂറ്റിനു കാവലായ കല്‍വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന പൂമാലയിളക്കി ഭക്തരില്‍ നിന്നും കണ്ടു പഠിച്ച പൂജാക്രിയകള്‍ ആവര്‍ത്തിച്ചു രസിക്കുന്ന കുരങ്ങച്ചന്‍. സൂക്ഷിക്കുക ചതുരഗിരിയിലെ വാനരപ്പട അത്യാഗ്രഹികളുമാണ്. അവന്മാരുടെ മുന്നില്‍വച്ച് ഒന്നുകൊറിക്കാന്‍പോലും വായ തുറക്കരുത്. വളഞ്ഞുകളയും.
ക്ഷീണമാറ്റിക്കാന്‍ വഴിയില്‍ ഇഞ്ചി, മല്ലിസ്വാദുള്ള കാപ്പി തിളയ്ക്കുന്ന ചൂടില്‍ ലഭ്യമാണ്. കൊഞ്ചം ദേശചരിതം അവര്‍ വിളമ്പാതിരിക്കില്ല. മലയാളികളുടെ ഈ ചതുരഗിരി പ്രേമത്തോട് അവര്‍ക്കും മതിപ്പാണ്.
വഴിയുടെ മുള
കമ്പം, തേനി ചെല്ലും വഴിയെന്ന ബോര്‍ഡിനുതാഴെ അധികം തെളിയാതെ ഒലിച്ചുപോകുന്ന ചവിട്ടുവഴി. ഒരു ദീര്‍ഘപഥത്തിന്റെ മുളകണ്ട സന്തോഷത്തില്‍ നാടും വീടും ഒരു മാത്രയില്‍ മനസില്‍ മുളച്ചണഞ്ഞു. അളവില്ലാക്കാതങ്ങളിലെ ദേശദര്‍ശന മാര്‍ഗ സാധ്യതകള്‍ കൈവെള്ളയിലെ രേഖകള്‍ മാതിരി ചുരുങ്ങി നില്‍ക്കുന്നു.
ഇനിവേഗത്തിലാവട്ടെ നടപ്പ്. നിരവധിപേര്‍ നമ്മളെ കടന്നു പോയിരിക്കുന്നു. വഴിയുടെ ഭാവം പരിണാമം കൊണ്ടിരിക്കുന്നു. ലഘുകയറ്റം, വണ്ടിപ്പാക വീതി, വൃക്ഷസാന്നിധ്യം, അപാരാകാശത്തില്‍ നിന്നും വലിച്ചിറക്കിയ മെദുക്കാറ്റ്. വഴി മാറിയിരിക്കുന്നു. നടവഴിയില്‍ കുഴിഞ്ഞു കിടക്കുന്ന പാറക്കെട്ടുകള്‍ രൂപംകൊടുത്ത ചപ്പാത്തുകള്‍. അവ മഴക്കാലത്തെ അപകടകര കുത്തൊഴുക്കുകളുടെ സൂചനകള്‍ തന്നു. ഉയര്‍ന്നുപോകുന്ന കരിമ്പാറക്കെട്ടിന്‍ പള്ളയില്‍ ഋതുകൊത്തിയൊരുക്കിയ സൗമ്യ ഒഴുക്കിന്‍പാടില്‍ വിരലോടിക്കവെ ഒരു നിമിഷം ആര്‍ദ്രരഹിതാവസ്ഥയുടെ വിഷാദഛവി വിരല്‍ചൂണ്ടലില്‍ തെളിയുന്നു.
വരണ്ട നദിക്കോണുകളില്‍ അടിഞ്ഞ പ്ലാസ്റ്റിക് ജടക്കെട്ടുകള്‍ പതിവുപോലെ. വഴിയോരത്ത് ഭക്തരുടെ കാലുകളില്‍ നിന്നും പൊട്ടിച്ചാടിയ ചെരുപ്പിന്‍ കൂട്ടമാണ് മാലിന്യശേഖരം പണിതത്.
പ്ലാവടി (പിലാവടി) കറപ്പസ്വാമി ക്ഷേത്രസന്നിധിയില്‍ ആരതിയും വിഭൂതിയുമായി ചെറുഭക്തജനക്കൂട്ടം. മലിനമെങ്കിലും നദി കാത്തുപോരുന്ന ജലസാന്നിധ്യം ഒരിടത്താവള സാധ്യത പകരുന്നു. മടക്കവഴിയില്‍ ഒന്നുകുളിച്ചു പോരും. ഭൂഗര്‍ഭത്തില്‍ നിന്നുള്ള ജലധാരപൊന്തിക്കുന്ന കുഴല്‍പമ്പ് ആശ തന്നു.
ഒടുവില്‍ നമ്മള്‍ സുന്ദരലിംഗം, സന്ദനലിംഗം സന്നിധിയില്‍ എത്തിച്ചേരുന്നു. അധിക നിര്‍മിതികളുടെ വൃത്തികേടുകള്‍ മാറ്റിയാലുള്ള ശബരിമല ഛായ. ഉള്‍ക്കാട്ടിന്‍ മുളയെടുക്കുന്നത് നാളെ വളരാനിടയുള്ള ടൗണ്‍ഷിപ്പിന്റെ പ്രാക്‌രൂപം. മുകളില്‍ ആളെത്താവഴികള്‍ കടന്നുചെന്നാല്‍ ഇനിയും സിദ്ധര്‍കളുടെ പൂജായിടങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. വഴിയോര അറിവിനു പിന്നാലെ കണ്ണുകള്‍ സോത്സാഹം ഉന്നതികളില്‍ അലഞ്ഞു.
കാടുവെട്ടുന്നവര്‍, ചായം പൂശുന്നവര്‍, ഉറങ്ങിപ്പോയ നീരുറവകളില്‍ നിന്നും ചെളിയെടുത്തവയെ തൊട്ടുണര്‍ത്തുന്നവര്‍. ചതുരഗിരിയിലെ വെയിലത്ര തീഷ്ണമല്ലാതിരുന്നിട്ടും രാവുമുഴുവനും കണ്‍മിഴിച്ചിരിക്കാന്‍ തയാറെടുത്ത് വെയിലുകായുന്ന സോളാര്‍ പാനലുകള്‍.
അറിയാതെ കാലുകള്‍ നീങ്ങിയത് സന്ദാനലിംഗസ്വാമി പക്കത്തിലെ അന്നദാനശാലയില്‍ ഇടം പിടിക്കാനാണ്. വെള്ളച്ചോറും അതിരുചി കുഴഞ്ഞുചേര്‍ന്ന സാമ്പാറും വെണ്ടക്കായക്കൂട്ടും. ദൈവം അന്നമായി അവതരിക്കുന്നു. മുഴുവനുമാഹരിച്ച് വിളമ്പുന്നവരെ തൃപ്തിയിലാറാടിക്കാന്‍ ഞങ്ങളും മടിച്ചില്ല. കയറ്റവഴിയില്‍ നാല്‍വിരല്‍പ്പടി കല്‍ക്കണ്ടത്തരികള്‍ കൈവെള്ളയില്‍ പകര്‍ന്ന് മലയിറങ്ങിപ്പോയ സുന്ദരികള്‍ മാലാഖമാരാണ്. ആഹാരം രുചി കൈലാസം ചമയ്ക്കുന്നവേള.
സുന്ദരലിംഗം സന്നിധിയിലെ പ്ലാവും ഈഴച്ചെമ്പകവും ഏകദേശം ഒരു നൂറ്റാണ്ടുകാലത്തെ സജീവ മനുഷ്യസാന്നിധ്യത്തിന്റെ പ്രത്യക്ഷ അടയാളമിട്ടു. വനതടങ്ങളില്‍ നിന്നു ശേഖരിച്ച കുന്തിരിക്കപ്പാളികളും കുമിഞ്ചാന്‍ കട്ടകളും തനതുകച്ചവട വിവരപ്പട്ടികയിലെ മുഖ്യ ഇനങ്ങളാണ്. പതിനായിരങ്ങളൊത്തുകൂടുന്ന അടുത്ത വാരത്തിലെന്താവും സ്ഥിതി? ഈ നിര്‍ജനതയുടെ ഓരോ ഇഞ്ചും പുരുഷാരത്താല്‍ ത്രസിക്കും.
താണിപ്പാറയിലെ യാത്രാത്തുടക്കം. ഉച്ചത്തില്‍ ശങ്കരജപവും ശംഖനാദവുമായി കാവിയണിഞ്ഞ സന്യാസിമാരുടെ ഒരു നിരയുണ്ടായിരുന്നു. ഉന്നതിയിലലിഞ്ഞു കിടക്കുന്ന മലനിരകളില്‍ ഇനിയും ദര്‍ശനസാധ്യതകള്‍ തിരയവെ പൂജാപുഷ്പങ്ങള്‍ പറിച്ചെടുക്കുകയായിരുന്ന ഒരു സാധു വല്ലാതെ കോപിച്ചു. നിനക്കിത്ര കാണാനുള്ള അവകാശമേയുള്ളു പിന്നെന്തിന് ഉയരങ്ങളെ കുറിച്ച് ചിന്തിക്കണം?
മലയിറക്കം
ഒരു പൗര്‍ണമി അണയുന്നതുവരെ സുന്ദരലിംഗം സന്ദനലിംഗം സ്വാമി പക്കങ്ങളില്‍ തങ്ങണം. കൊതി നിറഞ്ഞ ചിന്തകളുമായി വഴിയിറങ്ങി. നേരം തെറ്റാതിരിക്കാന്‍ ധൃതിവയ്ക്കുന്നതില്‍ കുഴപ്പമില്ല. നമ്മള്‍ മുക്തിമാര്‍ഗത്തിലല്ലല്ലോ. വഴിത്താരയുടെ വിവിധഘട്ട ക്ലേശങ്ങള്‍ താണ്ടി ഭക്തര്‍ അപ്പോഴും ഉന്നതപ്രാപ്തി തേടുന്നുണ്ടായിരുന്നു.
യാത്രികരെ വജ്രാഫിലെത്തിക്കാനുള്ള യന്തിര റിക്ഷകള്‍ ഒഴിച്ചാല്‍ താണിപ്പാറ വിജനമാണ്. കുരങ്ങുകളും കൂടണഞ്ഞു. സന്യാസികള്‍ മറഞ്ഞു.
പരിഭ്രമസമേതം അന്തിവീഴുന്ന താണിപ്പാറയിലാണ് മുകളിലേയ്ക്കുള്ള അവസാന ഭക്തസംഘത്തെ കണ്ടത്.
കൊടുങ്കാട്. അപാര വിജനവീഥി.
വിളക്കിറുക്ക് തമ്പി!
നമ്മുടെ ഉത്കണ്ഠകളെ ശമിപ്പിച്ചു കൊണ്ടവര്‍ സാവധാനം മലകയറിക്കൊണ്ടിരുന്നു.





0 Comments:

Tuesday, August 17, 2010

മാന്ദ്യകാലത്തെ യന്ത്രങ്ങള്‍

മാന്ദ്യകാലത്തെ യന്ത്രങ്ങള്‍
ണ്ഡലകാലമെത്തിയിട്ടും ഒന്നിനും ഒരുഷാറ് വന്നില്ലല്ലോ എന്ന ഉല്‍ക്കണ്ഠ നിറഞ്ഞ അശരീരി ശ്രീകോവിലില്‍ നിന്നും.
എന്തേ പറ്റീത്?
നിറമാലേം, കളഭക്കൂട്ടും ചുറ്റുവിളക്കുമൊന്നും ആരും നേരണില്ല്യേ? അതോ ഒന്നും ശീട്ടാക്കാണ്ട് ദേവസ്വം.....?
അതിന് മറുപടി ചുറ്റമ്പലത്തില്‍ നിന്നും മടിച്ചു മടിച്ചാണുണ്ടായത്. അവിടുന്ന് അറിഞ്ഞില്ലേ? മാന്ദ്യാത്രേ!
റിയല്‍ ഏസ്റ്റേറ്റുകാരുടേം ഐറ്റിക്കാരുടേം വഴിപാടുകള്‍ നടന്നിട്ട് ശ്ശീ നാളായി. ഇപ്പോള്‍ ഗള്‍ഫുകാരേം അമ്പലമുറ്റത്ത് കാണാനേയില്ല.
നാട്ടാരുടെ കൈയിലാണേല്‍ ബവറേജസിന്‍ കാണിക്കയിടാന്‍ തന്നെ സംഖ്യ തികയില്ലാത്രേ! ദരിദ്രവാസികള്‍.
അവറ്റ ഒരിക്കലെങ്കിലും നന്നായ ചരിത്രമുണ്ടോ? മുമ്പത്തെ മാന്ദ്യകാലത്ത് എല്ലാം മുടിഞ്ഞത് ഓര്‍ക്കണില്ലേ?
കലികാലം, പായസക്ഷാമമുണ്ടാവ്വ്യോ?
അകത്തുളളയാള്‍ ഒന്നു നിലവിളിച്ചു.
....രണ്ട്....
എന്താണ് എല്ലാരുംകൂടി? നാമെന്താണ് ചെയ്യേണ്ടത്?
നൂറ്റാണ്ടുകള്‍ക്ക് ശേഷണമാണ് മുപ്പത്തിയെട്ട് മുക്കോടികളുടെ ഒരു ഉച്ചകോടി വൈകുണ്ഠത്തില്‍ നടന്നത്.
അടിയങ്ങള്‍ക്ക് മറ്റാരും ആശ്രയില്ലേ! മാന്ദ്യം കേറി സര്‍വരും മുടിയാന്‍ പോണ്. കരിന്തിരി കത്താണേ! സുകൃതക്ഷയം!
അധികാരവികേന്ദ്രീകരണം നടത്തി, ഭാഗം വാങ്ങിപ്പോയ നിങ്ങളല്ലേ ഇപ്പോള്‍ മന്ത്രതന്ത്രങ്ങളുടെയെല്ലാം അധിപര്‍. വഴിപാടൊക്കെ അവിടല്ലേ കേന്ദ്രവിഹിതം എന്തേല്ല തിരിച്ചടച്ചോ? ഒക്കെ സംസ്ഥാന വിഷയങ്ങളെന്നും ഭരണഘടനയില്‍ എത്രയെടുത്താണ് എഴുതി വച്ചേക്കണത്. പോകാം നമ്മുടെ കൈയില്‍ പാക്കേജസ് & പാക്കേജസ് ഒന്നുമില്ല.
കേന്ദ്ര നടപടികള്‍ വാരാത്തതില്‍ നിവേദക സംഘം മുഷിഞ്ഞു. വൈകുണ്ഠത്തോളം മണ്ടി വണ്ടിക്കൂലിം കളഞ്ഞു. സര്‍വദൈവ കക്ഷി സംഘം മടക്കത്തില്‍ പിറുപിറുത്തു. കോപ്പന്‍ഹോഗനിലെ മാതിരി ഇനി സ്വബുദ്ധിയില്‍ എന്തല്ല തോന്നിയാച്ചാ നന്നായി.
അന്നുരാത്രിയില്‍ ഈരേഴുപതിന്നാലു ലോകത്തിലെ സര്‍വ മന്ത്ര, തന്ത്ര തൊഴിലാളികള്‍ക്കും തങ്ങളുടെ മൂര്‍ത്തികളില്‍ നിന്നും സാമ്പത്തികമാന്ദ്യ പരിഹാരത്തിനുവേണ്ട തന്ത്ര, മന്ത്ര, യന്ത്ര നിര്‍മാണാര്‍ഥം നടപടികള്‍ക്ക് സ്വപ്ന ദര്‍ശനമുണ്ടായി.
മാന്ദ്യനിര്‍മാര്‍ജനത്തിനുളള യന്ത്രങ്ങള്‍, ചരടുകള്‍ എന്നിവയും, മാര്‍ക്കറ്റ് അങ്ങനെ കുതിച്ചുയരുന്നു.
ജനയുഗം വാരാന്തം 22.03.2010

1 Comments:



web site hit counter